കോണ്‍ഗ്രസ് നേതാക്കള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍  അതിക്രമിച്ച്‌ കയറിയതായി പരാതി; കയറരുത് എന്ന് നിര്‍ദേശിച്ചിട്ടും ടര്‍ഫ് നവീകരണത്തിനിടെ സ്റ്റേഡിയത്തില്‍ അനുമതിയില്ലാതെ ബലമായി കയറിയെന്നാണ് പരാതി

Spread the love

കോണ്‍ഗ്രസ് നേതാക്കള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍  അതിക്രമിച്ച്‌ കയറിയതായി പരാതി. ടര്‍ഫ് നവീകരണത്തിനിടെ സ്റ്റേഡിയത്തില്‍ അനുമതിയില്ലാതെ  കയറിയെന്നാണ് പരാതി.

കയറരുത് എന്ന് നിര്‍ദേശിച്ചിട്ടും ബലമായി കയറിയെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പരാതിയില്‍ പറയുന്നത്. ജിസിഡിഎ സെക്രട്ടറിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ടര്‍ഫിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് ഇതുവരെ ചെയ്ത മുഴുവന്‍ നവീകരണത്തെയും ബാധിക്കുമെന്നും ജിസിഡി എയുടെ പരാതിയില്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group