കൊച്ചി: കലൂർ സ്റ്റേഡിയം നൃത്ത പരിപാടിക്കിടയുണ്ടായ അപകടത്തിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കലൂർ സർക്കിളിലെ എം.എൻ നിതയേയാണ് സസ്പെൻഡ് ചെയ്തത്.
പരിപാടിക്ക് അനുമതി തേടി മൃദംഗനാദം സംഘാടകർ സമീപിച്ചത് നിതയെയായിരുന്നു. ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയായതിനാൽ അപേക്ഷ നിരസിച്ചു. പരിപാടിയെക്കുറിച്ച് നേരിട്ട് പരിശോധിക്കുകയോ ഇക്കാര്യം മേയറെയോ മറ്റ് മേലാധികാരികളെയോ അറിയിക്കാതിരുന്ന സാഹചര്യത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തത്.
നഗരസഭയുടെ ഹെൽത്ത്, റവന്യൂ, എൻജിനീയറിംഗ് വിഭാഗങ്ങൾക്ക് വീഴ്‌ച സംഭവിച്ചോയെന്ന് പരിശോധിക്കാനും മേയർ എം. അനിൽകുമാർ നിർദേശം നൽകി. നഗരസഭാ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group