കലൂരിൽ ഹോട്ടലിൽ പൊട്ടിത്തെറി: സ്റ്റേഡിയത്തിന് സമീപത്തെ കടയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, നാലു പേരുടെ നില ഗുരുതരം

Spread the love

 

കൊച്ചി: കലൂർ ആശുപത്രിക്ക് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. വെസ്റ്റ് ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. ഐ ഡെലി കഫേയിലെ സ്റ്റീമർ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം.

video
play-sharp-fill

 

സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഹോട്ടൽ ജീവനക്കാർക്കാണ് പരിക്കേറ്റത്. ശരീരമാസകലം സുമിത്തിന് പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം ഇതുവരെയും വ്യക്തമല്ല.