കൊച്ചി: കലൂർ നൃത്തപരിപാടിയിലെ പണപ്പിരിവിൽ പോലീസ് കേസെടുത്തു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ എന്ന യുവതിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പാലാരിവട്ടം പോലീസാണ് കേസെടുത്തിരിക്കുന്നത്.
മൃദംഗ വിശൻ്റെ എം ഡിയായ നിഘോഷ് കുമാർ, സിഐഒ ആയ ഷമീർ അബ്ദുൾ വഹീം, നിഗോഷ് കുമാറിൻ്റെ ഭാര്യ എന്നിവരുട പേരും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ അമേരിക്കൻ പൗരത്വമുള്ള വ്യക്തിയാണ്.
ഒന്ന് മുതൽ അഞ്ചു വരെയുളള പ്രതികൾക്ക് നർത്തകരെ ചതിച്ച് അന്യായമായ ലാഭമുണ്ടാക്കണമെന്ന ലക്ഷ്യമുണ്ടായതായി എഫ്ഐആറിൽ പറയുന്നു. 2000 രൂപ കൊടുത്താൽ ഗിന്നസ് ബുക്കിൽ ഇടം നേടാമെന്ന് വിശ്വസിച്ച് പണം കൈപ്പറ്റിയെന്നും 1600 രൂപയും കൈപ്പറ്റുകയും ചെയ്തു. 12,000 പത്ത് പേരുടെ പക്കൽ നിന്ന് ഭീമമായ തുക വാങ്ങിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group