video
play-sharp-fill
കലൂരിലെ മെഗാ നൃത്ത പരിപാടി; സ്റ്റേഡിയം പരിശോധിക്കാന്‍ ജി.സി.ഡി.എയും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമും;  കേടുപാടുണ്ടെങ്കില്‍ മൃദംഗ വിഷനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും

കലൂരിലെ മെഗാ നൃത്ത പരിപാടി; സ്റ്റേഡിയം പരിശോധിക്കാന്‍ ജി.സി.ഡി.എയും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമും; കേടുപാടുണ്ടെങ്കില്‍ മൃദംഗ വിഷനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും

കൊച്ചി: മെഗാ നൃത്ത പരിപാടിക്കു പിന്നാലെ കലൂര്‍ സ്റ്റേഡിയം പരിശോധിക്കാന്‍ ജി.സി.ഡി.എയും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അധികൃതരും.

12000-ത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ മൈതാനത്തിന് കേടുപാടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ മൃദംഗ വിഷനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ജി.സി.ഡി.എ വ്യക്തമാക്കി. ഉടൻ തന്നെ ജി.സി.ഡി.എയുടെ എഞ്ചിനീയര്‍മാരും ബ്ലാസ്റ്റേഴ്‌സ് അധികൃതരും മൈതാനം സംയുക്തമായി പരിശോധിക്കും.

ദിവ്യാ ഉണ്ണി നൃത്തം ചെയ്തത് മൈതാന മധ്യത്തിലാണ് കൂടാതെ, ആയിരക്കണക്കിന് പേർ ടച്ച്‌ ലൈന്‍ വരെ കയറി നിന്നതും പുല്‍ത്തകിടിയില്‍ കാരവന്‍ കയറ്റിയതും ഗ്രൗണ്ടിന് കേടുപാടുകളുണ്ടാക്കിയെന്ന് ജി.സി.ഡി.എ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനാണ് സ്റ്റേഡിയം മറ്റു പരിപാടികള്‍ക്ക് വിട്ടു കൊടുക്കാതിരുന്നത്. സ്റ്റേഡിയം പരിശോധിച്ച്‌ കേടുപാടുണ്ടെങ്കില്‍ നടപടികളിലേക്ക് നീങ്ങുമെന്നും ജി.സി.ഡി.എ വ്യക്തമാക്കി.