കലോത്സവ വേദിയിലും നൊമ്പരമായി ബാലഭാസ്‌കർ

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികനും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ഓർമയിൽ ഹയർസെക്കൻഡറി വിഭാഗം വൃന്ദവാദ്യ മത്സരം. കഴിഞ്ഞ ദിവസം നടന്ന വയലിൻ മത്സരത്തിലും പ്രിയ കലാകാരനെ അനുസ്മരിക്കാൻ വിദ്യാർഥികൾ മറന്നില്ല. ബാലഭാസ്‌കറിന്റെ കൈയൊപ്പ് പതിഞ്ഞ ഫ്യൂഷൻ ഇനങ്ങളാണ് ഭൂരിഭാഗം മത്സരാർഥികളും തെരഞ്ഞെടുത്തത്. കാർമൽ എച്ച്.എസ്.എസ്. ചാലക്കുടിയിലെ വിദ്യാർഥികൾ ബാലഭാസ്‌കറിന്റെ പടം പതിച്ച ടിഷർട്ട് അണിഞ്ഞാണ് എത്തിയത്. ബാലഭാസ്‌കറിന്റെ സ്ഥിരം നമ്പറായ തില്ലാന രാഗമായിരുന്നു ആവർത്തിച്ച് വേദിയിൽ എത്തിയത്.