59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം: കോഴിക്കോട് മുന്നിൽ, പാലക്കാടും കണ്ണൂരും ഒപ്പത്തിനൊപ്പം

59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം: കോഴിക്കോട് മുന്നിൽ, പാലക്കാടും കണ്ണൂരും ഒപ്പത്തിനൊപ്പം


സ്വന്തം ലേഖകൻ

ആലപ്പുഴ: തിരുവാതിരയും പരിചമുട്ടുകളിയും പഞ്ചവാദ്യവും കഥകളിയും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വേദികളെ സമ്പന്നമാക്കി. ഇന്ന് 75 ഇനങ്ങളിലാണ് മത്സരം നടന്നത്. ആദ്യദിവസമായ ഇന്നലെ പല മത്സരങ്ങളും അർദ്ധരാത്രി കഴിഞ്ഞും നീണ്ടു. രാവിലെ വരെ ആധിപത്യമുറപ്പിച്ച തൃശൂരിനെ ഒരുപോയന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനത്ത് കോഴിക്കോടും പാലക്കാടും ഒപ്പത്തിനോപ്പം മുന്നേറുന്നു. 99 ഇനങ്ങളിൽ നിന്ന് 370 പോയന്റുകളോടെ കോഴിക്കോടു മുന്നിട്ടു നിൽക്കുന്നു. 368 പോയന്റുകൾ വീതം നേടി കണ്ണൂരും പാലക്കാടും ഒപ്പത്തിനോപ്പം പൊരുതുന്നു.

367പോയിന്റ് നേടിയ തൃശൂർ തൊട്ടുപിന്നിലുള്ളത്. ആതിഥേയരായ ആലപ്പുഴ 351 പോയിന്റുമായി അഞ്ചാമതാണ്. കലാകീരീടത്തിന് എപ്പോഴും ഇഞ്ചോടിഞ്ചാണ് കോഴിക്കോടും കണ്ണൂരും പാലക്കാടും പോരാടാകുക. ഇത്തവണയും ആ ട്രന്റാണ് . സ്വർണക്കപ്പില്ലെങ്കിലും ആ പദവി നേടാനാണ് ഇത്തവണയും മത്സരം. ആദ്യ ദിവസംമുതൽ അപ്പീൽ പ്രളയം തുടങ്ങി .423 അപ്പീലുകളാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ ദിവസം വേദികളിൽ തിരക്ക് കുറവായിരുന്നു. അപ്പീലുകളുടെ വർദ്ധനയും സാങ്കേതിക പ്രശ്‌നങ്ങളും ഇത്തവണയും കലോത്സവ വേദികളിലുണ്ട്. 400 ലധികം അപ്പീലുകളാണ് തുടക്കദിവസമായ ഇന്നലെ മാത്രം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരഫലത്തെ ചൊല്ലിമാത്രമല്ല വേദികളുടെ സൗകര്യങ്ങളിലും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരാതികളുണ്ട്. ചെലവ് ചുരുക്കിയാണ് കലാമേള നടത്തുന്നതെങ്കിലും പ്രാഥമിക സൗകര്യങ്ങൾ പോലും മിക്ക സ്റ്റേജുകളിലുമില്ലെന്ന പരാതി ശക്തമാണ്. ആദ്യദിവസത്തെ നാടൻപാട്ട് വേദിയിൽ കർട്ടൻ ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. രാവിലെ ഒൻപതിന് തുടങ്ങേണ്ട നാടൻപാട്ട് ആരംഭിച്ചത് 11നായിരുന്നു. രക്ഷിതാക്കളും മത്സരാർത്ഥികളും ഒരുപോലെ പ്രതിഷേധിച്ചതിനെ തുടർന്ന് കർട്ടൻ ഇടാൻ അധികൃതർ തയ്യാറാവുകയായിരുന്നു. മറ്റ് ജില്ലകളിലെ പോയന്റ് നില മലപ്പുറം-350 എറണാകുളം-349 കൊല്ലം-344 കോട്ടയം-343 തിരുവനന്തപുരം-335 വയനാട്-328 കാസർകോട്-323 പത്തനംതിട്ട-305 ഇടുക്കി-265