
കലോത്സവം കണ്ട ശേഷം മടക്കം: ആഹ്ളാദയാത്ര അവസാന യാത്രയായി; മീനച്ചിലാറ്റിൽ പൂവത്ത് മുട് കടവിൽ കുളിക്കാനിറങ്ങി കാണാതായ യുവാക്കൾക്കായി തിരച്ചിൽ തുടരുന്നു; കാണാതായത് ഇവരെ; രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
തേർഡ് ഐ ബ്യൂറോ
പാറമ്പുഴ: മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് മൈലപ്പള്ളിക്കടവിൽ തൂക്ക് പാലത്തിനു സമീപം കുളിക്കാനിറങ്ങി കാണാതായ യുവാക്കൾക്കായി അഗ്നി രക്ഷാ സേന തിരച്ചിൽ തുടരുന്നു. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിലെ പ്ളസ് ടു സയൻസ് വിദ്യാർത്ഥികളായ കൈതേപ്പാലം സ്വദേശി അശ്വിൻ (17) , ചിങ്ങവനം സ്വദേശി അലൻ (17) , മീനടം സ്വദേശി ഷിബിൻ (17) എന്നിവരെയാണ്വടവാതൂർ കുന്നപ്പള്ളിയിൽ കെ.കെ പ്രസാദിന്റെ മകൻ അശ്വിൻ കെ പ്രസാദ് (17) , ചിങ്ങവനം കേളചന്ദ്ര പറമ്പിൽ കെ.സി ചാക്കോയുടെ മകൻ കെ.കെ അലൻ (17) , മീനടം വട്ടക്കുന്നേൽ കൊടുവള്ളിൽ കെ.സി ജോയിയുടെ മകൻ ഷിബിൻ ജേക്കബ് (17) എന്നിവരെയാണ് മീനച്ചിലാറ്റിൽ കാണാതായത്. ഇവരിൽ രണ്ടു പേരുടെ മൃതദേഹം മൂന്ന് മണിക്കുറിന് ശേഷം കണ്ടെത്തി. ഷിബിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. അര മണിക്കൂറിന് ശേഷം അലന്റെയും മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

ഉച്ചയ്ക്ക് 1.50 ന് കാണാതായ മൂന്ന് പേർക്കുമായി അഗ്നി രക്ഷാ സേന തിരച്ചിൽ തുടരുകയാണ്. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിലെ വിദ്യാർത്ഥികളായ എട്ടംഗ സംഘം ജില്ലാ സ്കൂൾ കലോത്സവത്തിലെ മത്സരങ്ങൾ കണ്ട ശേഷമാണ് ഇവിടെ കുളിക്കാനായി എത്തിയത്. പാമ്പാടി പുതക്കുഴി ജോയൽ , വെള്ളൂർ സ്വദേശി രഞ്ജിത്ത് , ചിങ്ങവനം സ്വദേശി ശിവ , ചീനിക്കുഴി സ്വദേശി അക്ഷയ് എന്നിവരാണ് കാണാതായ മൂന്നു പേർക്കൊപ്പം കടവിൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഉച്ചയോടെ ഏഴു പേരും ഇവിടെ കടവിൽ കാൽ കഴുകാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ ഒരാൾ കാൽ വഴുതി വെള്ളത്തിൽ വീണു. . വെള്ളത്തിൽ വീണ അശ്വിനെ രക്ഷിക്കാൻ , ഷിബിനും , അലനും ചാടി. ആറിന്റെ മധ്യത്തിൽ എത്തിയപ്പോൾ ഇവരുടെ കൈ കുഴഞ്ഞ് പോകുകയും മുങ്ങി താഴുകയുമായിരുന്നു. കരയിൽ നിന്ന സുഹൃത്തുക്കൾ ഓടിയെത്തി ബഹളം വച്ചു. ഇവരുടെ ബഹളം കേട്ട് സമീപത്തെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന അയ്മനം പുലിക്കുട്ടിശേരി പുത്തൻ തോട് കുന്നുമ്മാത്ര റെജി കെ.പി (47) യും അയൽവാസിയായ വെള്ളത്തിൽ ചാടി. എന്നാൽ വിദ്യാർത്ഥികളെ രക്ഷിക്കാൻ സാധിച്ചില്ല.

നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് അഗ്നി രക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി. രണ്ട് മണിക്കൂറായി തിരച്ചിൽ തുടരുകയാണ്.