
കോട്ടയം : കള്ളുചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡില്‍ കുടിശികയായിട്ടുള്ള അംഗങ്ങളുടെ ഫയലുകളില്‍ ഏറെയും കാണാനില്ല.
101 ഫയലുകളില്‍ 21 എണ്ണം മാത്രമാണ് ഓഫീസിലുള്ളത്. ഇതോടെ ഇന്നും നാളെയും പഴയചാക്കുകെട്ടുകള്‍ പരിശോധിച്ച് ഫയലുകള്‍ കണ്ടെത്താൻ അവധിയില്ലാതെ ഓഫീസിലെത്തണമെന്നാണ് ചീഫ് വെല്‍ഫയർ ഫണ്ട് ഇൻസ്പെക്ടറുടെ നിർദ്ദേശം.
കഴിഞ്ഞ 10 ന് ചെയർമാന്റെ അദ്ധ്യക്ഷതയില്‍ കോട്ടയം വെല്‍ഫയർ ഫണ്ട് ഇൻസ്പെകർ ഓഫീസില്‍ ചേർന്ന യോഗത്തിലാണ് കുടിശികയായിട്ടുള്ള ഫയലുകള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്.
റെക്കോർഡ് റൂമിലെ ചാക്കുകെട്ടുകള്‍ പരിശോധിച്ച് ഫലയുകള്‍ കണ്ടെത്താനാണ് നിർദ്ദേശം. ഇതിനായി ഇന്നും നാളെയും മുഴുവൻ ജീവനക്കാരുടേയും അവധി ഒഴിവാക്കിയിട്ടുമുണ്ട്. പകരം മറ്റ് രണ്ട് ദിവസം അവധി നല്‍കും. ലഭിച്ച ഫയലുകളില്‍ നവംബർ 30 ന് മുൻപായി നിർണയ ഉത്തരവുകള്‍ പുറപ്പെടുവിക്കണം.