
കോട്ടയം :നാളികേരത്തിന്റെ വില കുത്തനെ ഉയർന്നത് തെങ്ങു ചെത്ത് വ്യാപകമായി കർഷകർ ഒഴിവാക്കാനിടയാക്കി. ഇതോടെ കള്ളിന്റെ ലഭ്യത കുറഞ്ഞു.
മായ൦കലർത്തിയ തെങ്ങിൻ കള്ള് എത്താൻ സാധ്യതയുള്ളതിനാൽ പരിശോധന കർശനമാക്കണമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു
കള്ളുൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന തെങ്ങുകളിൽ മറ്റു രോഗങ്ങൾ കാരണമായി ബാധിക്കാത്തതിനാൽ നല്ല കായ്പിടുത്ത൦ ഉണ്ടാകുന്നുണ്ട് നാളികേരത്തിന്റെ വില നിലവിൽ കിലോയ്ക്ക്70 രൂപായ്ക്ക് മുകളിൽ കർഷകർക്ക് ലഭിക്കാൻ

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടങ്ങിയതോടെ കള്ള് ചെത്തുന്നതിനേക്കാൾ ലാഭം നാളികേരള മായി വിൽക്കുന്നതാണ് എന്നതാണ് കള്ളുൽപ്പാദനത്തിൽ നിന്നു പിൻതിരിയാൻ കർഷകരെ
പ്രേരിപ്പിക്കുന്നത്. ഓണാഘോഷങ്ങൾ ആര൦ഭിക്കാൻ ചുരുങ്ങിയ സമയം മാത്രമൂള്ള ഈ സാഹചരൃത്തിൽ മായ൦ കലർത്തിയ കള്ള് വിൽപ്പന നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണന്ന് എബി ഐപ്പ് ചൂണ്ടിക്കാട്ടി.