
കടുത്തുരുത്തി: കല്ലറ പഞ്ചായത്തിലെ കുരിശുപള്ളി ഭാഗത്ത് വടുകുന്നപ്പുഴ പാടശേഖരത്തോടു ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം രൂക്ഷമായി.
പട്ടിക്കാലയില്‍ തോമസുകുട്ടിയുടെ മൂന്ന് ആട്ടിന്‍കുട്ടികളും എട്ട് നാടന്‍കോഴികളും കുറുക്കന്മാരുടെ ആക്രമണത്തില്‍ ചത്തു.
വടുകുന്നപ്പുഴ ജോസിന് നഷ്ടമായത് കരിങ്കോഴികളുള്‍പ്പെടെ നിരവധി കോഴികളെയാണ്. പ്രവാസികളുടെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കറോളം വരുന്ന കരഭൂമിയിലെ കുറ്റിക്കാടുകള്‍ക്കുള്ളിലാണ് കുറുക്കന്മാരുടെ ആവാസമെന്നു പറയുന്നു.
ചുറ്റിലും നാല്‍ക്കാലികളെ വളര്‍ത്തുന്നവര്‍ ഉള്‍പ്പെടെ ഭയത്തോടെയാണ് ഈ പ്രദേശത്ത് കഴിയുന്നതെന്നു പ്രദേശവാസികൾ പറഞ്ഞു. . കോട്ടയം ഡിഎഫ്‌ഒയെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇവയെ പിടികൂടാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group