
കല്ലറ മണിയൻതുരുത്തിൽ അറവ് മാലിന്യവുമായി വന്ന വാഹനം പിടികൂടി നാട്ടുകാർ; വാഹനം പോലീസിന് കൈമാറി; മാലിന്യം സമീപത്തെ തോട്ടിൽ തള്ളുന്നത് പതിവായതിനെത്തുടർന്ന് പ്രദേശവാസികൾ പലതവണ താക്കീത് ചെയ്തിരുന്നു
കല്ലറ: കല്ലറ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡില്‍ മണിയൻതുരത്ത് ഭാഗത്ത് അറവുശാല മാലിന്യവുമായി കൊല്ലത്ത് നിന്നും വന്ന വാഹനം നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
മാലിന്യം സമീപത്തെ തോട്ടില്‍ തള്ളുന്നത് പതിവായിരുന്നു. നാട്ടുകാർ പലതവണ താക്കീത് ചെയ്തിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്ബിളി മനോജ്, പഞ്ചായത്ത് സെക്രട്ടറി യാശോധരൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യങ്ങള്‍ റോഡിലും മറ്റും തള്ളുന്നവർക്കെതിരെ വാർഡ് അടിസ്ഥാനത്തില്‍ കർമ്മസമിതികള്‍ രൂപീകരിച്ചു പ്രതിരോധം തീർക്കുമെന്നും കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്ബിളി മനോജ് അറിയിച്ചു.
Third Eye News Live
0