video
play-sharp-fill

കള്ളപ്പണവും ലഹരിമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ ; വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്് ഒരു കോടി രൂപയുടെ നോട്ടുകെട്ടുകളും മുന്നൂറോളം ലഹരിഗുളികളും

കള്ളപ്പണവും ലഹരിമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ ; വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്് ഒരു കോടി രൂപയുടെ നോട്ടുകെട്ടുകളും മുന്നൂറോളം ലഹരിഗുളികളും

Spread the love

 

സ്വന്തം ലേഖിക

കണ്ണൂർ: കണ്ണൂർ പാനൂരിൽ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് സംഘം അറസ്റ്റിലായത്. തലശ്ശേരി, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പാനൂർ പോലീസിന്റെ പിടിയിലായത്.

പുലർച്ചെ രണ്ട് മണിയോടെ പാനൂർ നവോദയ കുന്നിന് സമീപം നിർത്തിയിട്ടിരുന്ന ഡസ്റ്റർ വാഹനത്തിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. തലശ്ശേരി സ്വദേശികളായ നജീബ്, സച്ചിൻ, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. 70 ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്റെ നോട്ട് കെട്ടുകളും മുപ്പത് ലക്ഷം രൂപ വരുന്ന അഞ്ഞൂറിന്റെ നോട്ടുകെട്ടുകളുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ നോട്ടു കെട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്നും മുന്നൂറോളം ലഹരി ഗുളികകളും പിടിച്ചെടുത്തു. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളികളാണ് ഇത്. കസ്റ്റഡിയിലെടുത്ത വാഹനം പിടിയിലായ നജീബിന്റെ ഭാര്യയുടെ പേരിലാണുള്ളത്. പണം കൈമാറിയത് ആരാണെന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു