പകൽ ലോഡ്ജിൽ ഉറക്കം: രാത്രി മോഷണം:നാഗാലാൻ്റുകാരനായ കള്ളനെ രണ്ടാമതെത്തിയപ്പോള്‍ കൈയോടെ പിടികൂടി അതിഥി തൊ‍ഴിലാളികളായ സഹോദരങ്ങള്‍

Spread the love

കൊച്ചി: ഒരുപ്രാവശ്യം മോഷണം നടത്തി മുങ്ങിയ നാഗാലാൻ്റുകാരനായ കള്ളനെ രണ്ടാമതെത്തിയപ്പോള്‍ കൈയോടെ പിടികൂടി അതിഥി തൊ‍ഴിലാളികാളായ സഹോദരങ്ങള്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
നാഗാലാൻഡ് സ്വദേശി യെപ്റ്റോ ജിമോ(28)യെയാണ് ഒഡീഷ സ്വദേശികളായ സഹോദരങ്ങള്‍ പിടികൂടിയത്.

video
play-sharp-fill

കൊച്ചി കടവന്തറയിലെ കാർ വാഷിംഗ് സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. നവംബർ 20 ന് രാത്രിയാണ് സ്ഥാപനത്തില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ യെപ്റ്റോ ജിമോ മോഷ്ടിച്ചത്. സിസിടിവി പരിശോധിച്ച്‌ കടയുടമ കള്ള‍ന്റെ ചിത്രം സമീപത്തെ കടകളിലുമെല്ലാം നല്‍കിയുരുന്നു. നാളുകള്‍ക്ക് ശേഷം, പിടിക്കപ്പെടാത്തതോടെ കള്ളൻ വീണ്ടുമെത്തി. ക‍ഴിഞ്ഞ ദിവസം രാത്രി 2 മണിയോടെയാണ് ഇയാളെത്തിയത്.

കാർ വാഷിംഗ് സ്ഥാപനത്തിന് സമീപമുള്ള ഹോട്ടല്‍ ജീവനക്കാരൻ കള്ളനെ തിരിച്ചറിയുകയും സഹോരങ്ങളായ അതിഥി തൊ‍ഴിലാളികളെ അറിയിക്കുകയും ചെയ്തു. ഉടനെ ഇവരെത്തി ഇയാളെ കീ‍ഴ്പ്പെടുത്തുകയും പിടികൂടുകയും ചെയ്തു. പിന്നാലെ പൊലീസില്‍ വിവരമറിയിക്കുയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളുകളായി ജില്ലയില്‍ തുടരുന്ന ഇയാള്‍, പകല്‍ സമയങ്ങളില്‍ വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് ഉറങ്ങും രാത്രിയാകുമ്ബോള്‍ പുറത്തിറങ്ങുകയും മോഷണം നടത്തുകയും ചെയ്യും. എന്നാല്‍ നാളിതുവരെയായും പിടിക്കപ്പെട്ടില്ല. ഇയാള്‍ താമസിക്കുന്ന രവി പുരത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഏ‍ഴ് മൊബൈല്‍ ഫോണുകള്‍ കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇയാള്‍ മയക്കുമരുന്നുകള്‍ക്ക് അടിമകൂടിയാണ്.