കല്ലടയ്ക്ക് മോട്ടോർ വാഹന വകുപ്പി്‌ന്റെ പൂട്ട്: ഓപ്പറേഷൻ നൈറ്റ് റെഡിൽ കുടുങ്ങിയത് എല്ലാം കല്ലടയുടെ വാഹനങ്ങൾ; യാത്രക്കാരെ നടുറോഡിൽ ഇട്ട് മർദിക്കുന്ന തെളിവും പുറത്ത്; സുരേഷിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

കല്ലടയ്ക്ക് മോട്ടോർ വാഹന വകുപ്പി്‌ന്റെ പൂട്ട്: ഓപ്പറേഷൻ നൈറ്റ് റെഡിൽ കുടുങ്ങിയത് എല്ലാം കല്ലടയുടെ വാഹനങ്ങൾ; യാത്രക്കാരെ നടുറോഡിൽ ഇട്ട് മർദിക്കുന്ന തെളിവും പുറത്ത്; സുരേഷിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

സ്വന്തം ലേഖകൻ

കൊച്ചി: കല്ലടയ്ക്ക് എട്ടിന്റെ പണി നൽകിയ മോട്ടോർ വാഹന വകുപ്പിന് പിന്നാലെ ബസ് ഉടമ കല്ലട സുരേഷിനെ ചോദ്യം ചെയ്ത് പൊലീസും. ഇതിനിടെ കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കമ്പനി വീണ്ടും പ്രതിരോധത്തിലായി. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്ബനിയുടെ ജീവനക്കാർ, വൈറ്റില ജംക്ഷനു സമീപം നടുറോഡിൽ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണു ലഭ്യമായത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്കു നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം
കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചു വരുത്തി മൊഴിയെടുത്ത കല്ലറ ബസ് ഉടമ സുരേഷ് കല്ലട ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവം അറിഞ്ഞിട്ടില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്. അഞ്ച് മണിക്കൂറാണ് സുരേഷ് കല്ലടടെ പൊലീസ് ചോദ്യം ചെയ്തത്. പൊലീസിന്റെ നോട്ടിസ് പ്രകാരം വൈകിട്ട് നാലുമണിയോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ ഹാജരായ സുരേഷിൽനിന്ന് അഞ്ചുമണിക്കൂർ നേരം മൊഴിയെടുത്തു. സുരേഷിന്റെ ഫോൺ പിടിച്ചെടുത്ത പൊലീസ് കോൾ ലിസ്റ്റുകൾ പരിശോധിച്ചു.

യാത്രക്കാരെ ആക്രമിച്ചത് തന്റെ അറിവോടെയല്ല. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും സുരേഷ് കല്ലട പൊലീസിനോടു പറഞ്ഞു. പ്രതികളായ ജീവനക്കാർക്കെതിരെ നടപടിയെടുത്തെന്നും വിശദീകരിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം ഇയാളെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച ഹാജരാകില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സുരേഷ് കല്ലട നേരത്തേ പൊലീസിനെ അറിയിച്ചിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് നിർദേശം നൽകി. എന്നാൽ തനിക്കുനേരെയുള്ള കുരുക്ക് മുറുകിയതായി മനസ്സിലായ സുരേഷ് പൊലീസിനു മുന്നിൽ ഹാജരാവുകയായിരുന്നു. നേരത്തേ വിവിധ നിയമലംഘനങ്ങൾക്ക് കല്ലടയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു
സംഭവത്തിന് ശേഷം മോട്ടർ വാഹന വകുപ്പ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളിൽ 259 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചേർത്തലയിൽ കല്ലടയുടെ രണ്ട് ബസ്സുകളടക്കം 12 ബസുകൾ പിടിച്ചെടുത്തു.

വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനകളിൽ 3.74 ലക്ഷം രൂപ പിഴ ചുമത്തി. ലൈസൻസില്ലാത്ത 46 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. കോൺട്രാക്ട് കാര്യേജ് ലൈസൻസിന്റെ മറവിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തിയ നിരവധി ബസ്സുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. കോൺട്രാക്ട് കാര്യേജ് ലൈസൻസിൽ ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റുന്നതിനും ചരക്കു കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. എന്നാൽ പരമാവധി 5000 രൂപ പിഴ ഈടാക്കാൻ മാത്രമാണു നിയമമുള്ളത്. ഇവ വീണ്ടും സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.