
സ്വന്തം ലേഖിക
തിരുവനന്തപുരം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ചു.
കല്ലമ്പലം വെയിലൂരിലാണ് സംഭവം. കെ ടി സി ടി ആര്‍ട്‌സ് കോളേജ് എം എ വിദ്യാര്‍ത്ഥിനിയായ ആറ്റിങ്ങല്‍ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു വിദ്യാര്‍ത്ഥിനി ആല്‍ഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ചാത്തന്‍പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് 3.15 ഓടെയായിരുന്നു സംഭവം. കല്ലമ്പലം പൊലീസ് സ്റ്റേഷന് മുന്നില്‍ ബസ് കാത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറുകയായിരുന്നു.
വാഹനത്തിന്റെ ഉടമയെയും ഡ്രെെവറെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.