video
play-sharp-fill
കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം : കേസ് എൻ.ഐ.എ എറ്റെടുത്തു ; നടപടി തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ

കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം : കേസ് എൻ.ഐ.എ എറ്റെടുത്തു ; നടപടി തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. കൊച്ചി എൻഐഎ കോടതിയിൽ

എഫ്.ഐ.ഐ.ആർ രജിസ്റ്റർ ചെയ്യും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുൾ സമീമിനെയും എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു. നാഗർകോവിലിൽ എത്തിയാണ് സംഘം പ്രതികളെ ചോദ്യം ചെയ്തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎയുടെ നടപടി. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും വെടിവയ്ക്കാനുള്ള പരിശീലനം കിട്ടിയത് സംബന്ധിച്ചുമാണ് ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .

മുഖ്യപ്രതികളായ തൗഫീഖും അബ്ദുൾ സമീമിനും അൽഉമ്മ ഭീകരർ ആണെന്നും പുതിയ തീവ്രവാദ സംഘടനയുടെ സാന്നിധ്യം തെളിയിക്കാനാണ് എഎസ്‌ഐ വിൽസണെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക നിഗമനം.