
കളിപ്പാട്ടം തകരാറിലായതിന് കടയുടമയ്ക്കെതിരേ പോലീസിൽ പരാതി നൽകി 10 വയസുകാരൻ
ഹൈദരാബാദ്: ഹെലികോപ്റ്റർ കളിപ്പാട്ടം തകരാറായതിനെ തുടന്ന് കച്ചവടക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കി 10 വയസ്സുകാരൻ.
വിനയ് റെഡ്ഢി തന്റെ മുത്തച്ഛനോടൊപ്പം ഗ്രാമത്തിലെ മേളയില്‍ പങ്കെടുത്തപ്പോള്‍ വാങ്ങിയ ഹെലികോപ്റ്റർ കളിപ്പാട്ടം തകരാറിലായതിനെ തുടർന്നാണ് പരാതി നല്‍കിയത്.
മേളയില്‍ നിന്ന് വാങ്ങിയ 300 രൂപ വിലയുള്ള ഹെലികോപ്റ്റർ കളിപ്പാട്ടം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രവർത്തനരഹിതമായി. വിനയ് റെഡ്ഢി വീണ്ടും കടയിലേക്ക് തിരിച്ചുപോയി കടയുടമയോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ കളിപ്പാട്ടം മാറ്റി കൊടുത്തു.
അതും പ്രവർത്തിക്കാത്തതുകൊണ്ട് വിനയ് വീണ്ടുംകടയിലേക്ക് പോയി. ഇത്തവണ കച്ചവടക്കാരൻ മറ്റൊരു നിറത്തിലുള്ള ഹെലികോപ്റ്റർ വിനയ്‌ക്ക് നല്‍കി. ദുഃഖകരമെന്ന് പറയട്ടെ, ആ ഹെലികോപ്റ്ററും പ്രവർത്തിച്ചില്ല. വീണ്ടും കളിപ്പാട്ടം തിരിച്ചുകൊടുക്കാൻ പോയപ്പോള്‍ കടയുടമ പ്രവർത്തന രഹിതമായ കളിപ്പാട്ടം തിരികെ എടുത്തില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ വഞ്ചിക്കപ്പെട്ടു എന്ന തോന്നലിലും ദേഷ്യത്തിലും വിനയ് മുത്തച്ഛനോടൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയി കടയുടമക്കെതിരെ പരാതി നല്‍കി. പൊലീസ് ആദ്യം തമാശയായി
എടുത്തെങ്കിലും പിന്നീട് അന്വേഷിക്കാൻ ഒരു സബ് ഇൻസ്‌പെക്ടറെ വിനയുടെ കൂടെ അയക്കുകയും ചെയ്തു. നിർഭാഗ്യവശാല്‍ അവിടെയും വിനയ്‌ക്ക് ദുഃഖം മാത്രം. പൊലീസും വിനയും മേളയിലെത്തിയപ്പോഴേക്കും കടയുടമ അവിടെ നിന്നും പോയിരുന്നു.