ചിങ്ങവനം കാലായിപ്പടിയില്‍ വാഹനാപകടം; നിയന്ത്രണം വിട്ട കാര്‍ ഓട്ടോയ്ക്ക് പിന്നിലിടിച്ചു; ഗുരുതരാവസ്ഥയിലായ കണ്ണൂര്‍ സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: ചിങ്ങവനം കാലായിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ഗുരുതര പരിക്ക്. ചരക്ക് ലോറി ഡ്രൈവറായ പ്രജീഷി(34)നാണ് അപകടത്തില്‍ സാരമായ പരിക്കേറ്റത്. ചരക്ക് ലോറി ഡ്രൈവറായ രതീഷ് പൂനെയില്‍ നിന്നും ലോഡുമായി നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ് കോട്ടയം നീലംപേരൂരുള്ള ബന്ധുവീട്ടില്‍ എത്തിയത്. ഇവിടെ എത്തി കുളിയും മറ്റും കഴിഞ്ഞ ശേഷം ഓട്ടോയില്‍ കാലായിപ്പടിയിലേക്ക് പുറപ്പെട്ടു. ഇവിടെയാണ് ലോറി നിര്‍ത്തിയിരുന്നത്. ഓട്ടോയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ പിന്നില്‍ വന്നിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ രതീഷിനെ ബന്ധുക്കള്‍ തന്നെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമാണെന്നും ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചതായും ബന്ധു പറഞ്ഞു.
വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group