കാലാവസ്ഥാ വ്യതിയാനവും ദുരന്തസാധ്യതകളും മുന്‍നിര്‍ത്തി എടുക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും: കാഞ്ഞിരപ്പള്ളിയിൽ ഏകദിന ശില്പശാല നടത്തി.

Spread the love

കാഞ്ഞിരപ്പള്ളി: കാലാവസ്ഥാ വ്യതിയാനവും ദുരന്തസാധ്യതകളും മുന്‍നിര്‍ത്തി എടുക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനവും പകര്‍ച്ചവ്യാധികളുടെ വരവും തടയാനുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ ഏകദിന ശില്പശാല നടത്തി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള ഏഴു പഞ്ചായത്തുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യവകുപ്പിലെ ജീവനക്കാരും ഫയര്‍ ആൻഡ് റെസ്ക്യൂ വകുപ്പിലെ ജീവനക്കാരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയില്‍ പ്രസിഡന്‍റ് അജിത രതീഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെംബർമാരായ ടി.ജെ. മോഹനന്‍, ഷക്കീല നസീര്‍, ടി.എസ്. കൃഷ്ണകുമാര്‍, പി.കെ. പ്രദീപ്, രത്നമ്മ രവീന്ദ്രന്‍, അനു ഷിജു, എപ്പിഡെര്‍മോളജിസ്റ്റ് ഡോ. ജിത്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. സജിത്ത്, ഫയര്‍ ഓഫീസര്‍മാരായ പി.ഐ. നൗഫല്‍,

എം.പി. ഷമീര്‍, ജോയിന്‍റ് ബിഡിഒ ‌ടി.ഇ. സിയാദ്, വനിതാക്ഷേമ ഓഫീസര്‍ സി. പ്രശാന്ത്, സീനിയര്‍ ക്ലാര്‍ക്ക് കെ.ആര്‍. ദിലീപ്, ജോയിന്‍റ് ബിഡിഒ ആശാലത, ഹെഡ് അക്കൗണ്ടന്‍റ് കെ.ആര്‍. റെജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.