
ധനുമാസത്തിൽ കുളിരണിയേണ്ട ശരീരം വിയർക്കുന്നു: മഞ്ഞു പെയ്യേണ്ട ക്രിസ്മസ് രാവുകളിൽ മഴ: കാലാവസ്ഥ ചതിച്ചു: പനിയും ചുമയുമായി പകച്ചുനില്‍ക്കുകയാണ്ജനങ്ങൾ ..
സ്വന്തം ലേഖകൻ
കോട്ടയം: ധനുമാസത്തിൽ കുളിരണിയേണ്ട ശരീരം വിയർക്കുന്നു. മഞ്ഞു പെയ്യുന്ന ക്രിസ്മസ് രാവുകൾക്ക് വേനല്‍കാലത്തെ വെല്ലുന്ന ചൂട് , അതല്ലെങ്കിൽ മഴ. കാലംതെറ്റിയുള്ള മഴയും.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള മാറാത്ത പനിയും ചുമയും കൊവിഡിന്റെ പുതിയ വകഭേദവും ചേര്‍ന്നുള്ള കടന്നാക്രമണത്തില്‍ പകച്ചുനില്‍ക്കുകയാണ് കേരളം.
സംസ്ഥാനത്ത് ചൂട് കൂടുതലുള്ള ജില്ലയായി കോട്ടയം മാറി. കഴിഞ്ഞദിവസം പകല്‍ ചൂട് 35 ഡിഗ്രിയിലെത്തി. വൈകുന്നേരത്തോടെ മഴ. രാത്രി നേരിയ തണുപ്പ്. നവംബര്‍ അവസാനത്തോടെ മഴയുടെ ശക്തികുറഞ്ഞ് തണുപ്പ് തുടങ്ങുന്ന പതിവ് മാറി. ഡിസംബര്‍ അവസാനമായിട്ടും മഴ തുടരുകയാണ്. കാലവര്‍ഷത്തിന്റെയോ തുലാവര്‍ഷത്തിന്റെയോ ബാക്കിയല്ല, ന്യൂനമര്‍ദ്ദ രൂപത്തില്‍ മഴ മാറിമാറി വരികയാണ്. പുലര്‍ച്ചെ കരിയില കൂട്ടിയിട്ടുകത്തിച്ച് തണുപ്പകറ്റിയിരുന്ന കാലമൊക്കെ ഓർമ
അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനമാണ് വൈറല്‍ പനിയും നീണ്ടുനില്‍ക്കുന്ന ചുമയും ഉള്‍പ്പെടെ പടരാൻ പ്രധാനകാരണം. ഡെങ്കിപ്പനി, എച്ച്1 എൻ1, എലിപ്പനി എന്നിവക്കു പുറമേ കൊവിഡിന്റെ പുതിയ വകഭേദവും ജില്ലയില്‍ വിത്തു വിതച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. ദിവസവും അയ്യായിരത്തോളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി ബാധിതരായെത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ കൃത്യമായ കണക്ക് ലഭ്യവുമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുലാവര്‍ഷമഴയില്‍ ജില്ലയില്‍ 36 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 562 മില്ലിമീറ്റര്‍ മഴതുലാവര്‍ഷമഴയില്‍ ജില്ലയില്‍ 36 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 562 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചിടത്ത് 766 മില്ലി മീറ്റര്‍ മഴ ലഭിച്ചു