തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ.ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാലാവസ്ഥാ വകുപ്പ് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്ലാണ് മുന്നറിയിപ്പ്.
നാളെയും മറ്റന്നാളും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിനിടെ മെയ് 31ഓടെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് സൂചന. കേരളമടക്കം രാജ്യത്ത് പൊതുവില്‍ കാലവര്‍ഷം സാധാരണയേക്കാള്‍ കടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും. ജൂണിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോര്‍ട്ടിലാണ് ഇവ വ്യക്തമാക്കുന്നത്.