കാലവർഷം ശക്തമാകാൻ സാധ്യത ;ഭൂതത്താൻകെട്ട് ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു
സ്വന്തം ലേഖിക
കൊച്ചി: കാലവർഷം ശക്തമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഭൂതത്താൻകെട്ട് ഡാമിൻറെ മൂന്നു ഷട്ടറുകൾ തുറന്നു. കല്ലാർകുട്ടി, പാബ്ല ഡാമുകൾ തുറക്കാനുള്ള സാധ്യതകൂടി മുന്നിൽക്കണ്ടാണ് ഷട്ടർ തുറന്നത്.ദിവസങ്ങൾക്കുള്ളിൽ 15 ഷട്ടറുകളുള്ള ഡാമിൻറെ എല്ലാ ഷട്ടറുകളും തുറക്കും. ഷട്ടറുകൾ തുറന്നത് വഴി മഴക്കാലത്ത് പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.ഷട്ടർ തുറന്നതോടെ ഡാമിൽ നിന്ന് പുറത്തേയ്ക്കുളള വെളളത്തിന്റെ കുത്തൊഴുക്കും മറ്റു കാഴ്ചകളും കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്.മീൻപിടിത്തക്കാരും സജീവമായിട്ടുണ്ട്.വിദൂര സ്ഥലങ്ങളിൽ നിന്നുപോലും മീൻ പിടിക്കാനും വാങ്ങാനും നിരവധി ആളുകളെത്തുന്നുണ്ട്. മഴയ്ക്കു മുന്നോടിയായി പെരിയാർവാലി കനാലുകൾ അടച്ചിരുന്നു. ടൂറിസ്റ്റ് ബോട്ട് സർവീസും നിർത്തലാക്കിയിട്ടുണ്ട്.
Third Eye News Live
0