ഹാലു കുര്യൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ഫോർ ചാരിറ്റിയുടെ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 11 -ന് കളത്തിൽപ്പടിയിൽ: ഉദ്ഘാടനം ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ പ്രൊഫസർ ടി.എം. മാത്യു: ട്രോഫി വിതരണം കോട്ടയം ഈസ്റ്റ് എസ്എച്ച് ഒ യു ശ്രീജിത്ത്‌ : ചാണ്ടി ഉമ്മൻ എം എൽ എ മുഖ്യാതിഥി.

Spread the love

കോട്ടയം: “ഹാലു കുര്യൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ഫോർ ചാരിറ്റി “എന്ന പേരിൽ ഒരു ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു.

video
play-sharp-fill

ശനിയാഴ്ച 11/01/25) വൈകുന്നേരം 6 മണി മുതൽ കളത്തിൽപടി എം എഫ് സി അരീന ഫുട്ബോൾ ടർഫിൽ ആണ് ടൂർണമെന്റ് നടത്തുക.

സ്പോൺസർഷിപ്പിൽ നിന്നും ലഭിക്കുന്ന പണം കോട്ടയം എം ഡി സെമിനാരി സ്കൂളിലെ തികച്ചും നിർധനൻ ആയ ഒരു വിദ്യാർത്ഥിക്ക് വീട് വെച്ചു നൽകുവാൻ വേണ്ടി ഉപയോഗിക്കും ഉദ്ഘടനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച 6 മണിക്ക് കോട്ടയം ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ പ്രൊഫസർ ടി.എം. മാത്യു നിർവഹിക്കും. വിജയികൾക്കുള്ള ട്രോഫി കോട്ടയം ഈസ്റ്റ് എസ്എച്ച് ഒ യു ശ്രീജിത്ത്‌ വിതരണം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യഥിതി ആയിരിക്കും