video
play-sharp-fill

കോട്ടയം കളത്തിക്കടവ് പാടത്ത് വൻ തീപിടുത്തം ; ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു

കോട്ടയം കളത്തിക്കടവ് പാടത്ത് വൻ തീപിടുത്തം ; ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു

Spread the love

കോട്ടയം : കളത്തിക്കടവ് പാടത്ത് വൻ തീപിടുത്തം. നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം പുന്നക്കൽചുങ്കം പാടശേഖരത്ത് ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് തീപിടുത്തം ഉണ്ടായത്.

ഏക്കർ കണക്കിന് തരിശ് പാടശേഖരത്തിൽ തീ വ്യാപിച്ചു. കോട്ടയത്തുനിന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.

നിരവധി വീടുകൾ ഉള്ള ജനവാസ കേന്ദ്രത്തോട് ചേർന്നാണ് തീപിടുത്തം ഉണ്ടായത് എന്നതിനാൽ നാട്ടുകാർ അടക്കം ആശങ്കയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പക്ഷികളുടെ അടക്കം ആവസവ്യവസ്ഥയുമാണ് തീ കത്തിനശിച്ചത്.തീ പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.