കോട്ടയം കളത്തിക്കടവിൽ ഭാര്യ പിതാവിന്റെ ബലികർമ്മങ്ങൾക്ക് ശേഷം കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊല്ലാട് സ്വദേശി ഷിജി

Spread the love

കോട്ടയം : കളത്തിൽകടവിൽ ഭാര്യാ പിതാവിന്റെ ബലികർമ്മങ്ങൾക്ക് ശേഷം കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർ കൊടൂരാറ്റിൽ വീണ് മരിച്ചു.

കൊല്ലാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ വാഴപ്പള്ളിൽ ഷിജി (അച്ചുക്കുട്ടൻ) ആണ് കൊടൂരാറ്റിൽ മുങ്ങിമരിച്ചത്. കളത്തിക്കടവ് പാലത്തിന് സമീപത്തുള്ള ഭാര്യവീട്ടിൽ ഭാര്യാപിതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി എത്തിയതായിരുന്നു ഷിജി.

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ ശേഷം ഇദ്ദേഹം കൊടൂരാറ്റിൽ കുളിക്കാൻ ഇറങ്ങുകയും പിന്നീട് കാണാതാകുകയുമായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെനേരം കഴിഞ്ഞിട്ടും ഷിജി തിരികെ വരാതിരുന്നതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വിവരം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ തിരച്ചിൽ നടത്തുകയും വൈകിട്ട് ഏഴ് മണിയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.