
കോട്ടയം: നോമ്പ് തുറക്കുമ്പോള്‍ കഴിക്കാൻ ഒരു കിടിലൻ മലബാർ സ്പെഷ്യല്‍ സ്നാക്ക്സ് ഉണ്ടാക്കിയാലോ? രുചികരമായ കലത്തപ്പം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
പച്ചരി-ഒരു കപ്പ്
ബിരിയാണി അരി- ഒരു കപ്പ്
ചോറ്- ഒരു കപ്പ്
ചെറിയ പഴം- ഒന്ന്
ശര്‍ക്കര- 500
ഉപ്പ് – ആവശ്യത്തിന്
ചെറിയ ഉള്ളി- 2
തേങ്ങ കൊത്ത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരി രണ്ടും അര മണിക്കൂര്‍ വീതം വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തുക. ശേഷം ശര്‍ക്കരയില്‍ അരച്ചെടുക്കുക. ഇതിലേക്ക് പഴം ,ചോറ്, കുറച്ചു ഈസ്റ്റ് എന്നിവയും കൂടി ചേര്‍ത്ത് മിക്സിയില്‍ അരച്ച് വെക്കുക. ഉപ്പും ചേര്‍ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കുക്കറില്‍ നെയ്യ് തടവി തേങ്ങ, ഉള്ളി എന്നിവ ഇട്ട് വറുക്കുക. അതിലേക്ക് ഈ മാവ് രണ്ടു കപ്പ് ഒഴിക്കുക. എന്നിട്ട് വിസില്‍ വെക്കാതെ പത്തു മിനിട്ട് ചെറു തീയില്‍ വേവിക്കുക.