ഇടിച്ച കാറിന് 14 വര്‍ഷം പഴക്കം; പരമാവധി എട്ടുപേര്‍ക്കു കയറാവുന്ന വണ്ടിയില്‍ 11 പേർ; ഡ്രൈവര്‍ക്ക് ലൈസന്‍സ് കിട്ടിയിട്ട് അഞ്ചു മാസം മാത്രം; റോഡിന്റെ വശങ്ങളില്‍ മാര്‍ക്കിങ് ഇല്ല; മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കളര്‍കോട് വാഹനാപകടത്തിലെ കാരണങ്ങൾ പലത്

Spread the love

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായത് വാഹനത്തിന്റെ പഴക്കവും ഡ്രൈവറുടെ പരിചയക്കുറവും തുടങ്ങി ഒട്ടേറെ കാരണങ്ങളാലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിലാണ് കണ്ടെത്തലുകള്‍.

video
play-sharp-fill

ആലപ്പുഴ ആര്‍ടിഒ എ.കെ. ദിലുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിശദമായ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഇങ്ങനെ:-

• കനത്ത മഴയെത്തുടര്‍ന്ന് ടാര്‍റോഡില്‍ വെള്ളമുണ്ടായിരുന്നത് കാര്‍ തെന്നിനീങ്ങാന്‍ ഇടയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

• ഇടിച്ച കാറിന് 14 വര്‍ഷം പഴക്കമുണ്ട്. അതിനാല്‍ വണ്ടിയുടെ ബോഡിക്ക് സ്ഥിരതയുണ്ടാകില്ല. വാടകയ്ക്കു കൊടുക്കാറുള്ള വണ്ടി പലയാളുകള്‍ പലതരത്തില്‍ ഉപയോഗിക്കുന്നതിനാല്‍ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ട്.

• വാഹനത്തില്‍ എ.ബി.എസ്.(ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം), ഇ.ബി.ഡി. (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ്
ഡിസ്ട്രിബ്യൂഷന്‍) തുടങ്ങിയ പുതിയ സംവിധാനങ്ങളൊന്നുമില്ല. വാഹനത്തിന്റെ പഴയ വിന്‍ഡ് ഗ്ലാസ് കാഴ്ച
മറച്ചിരിക്കാം. വൈപ്പര്‍ ഉണ്ടെങ്കിലും വെള്ളത്തിന്റെ അംശം ബാക്കിയുണ്ടാകാം.

• പരമാവധി എട്ടുപേര്‍ക്കു കയറാവുന്ന വണ്ടിയില്‍ 11 പേരുണ്ടായിരുന്നു. അതും വാഹനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു.

• ഡ്രൈവര്‍ക്ക് ലൈസന്‍സ് കിട്ടിയിട്ട് അഞ്ചു മാസമേ ആയിട്ടുള്ളൂ. പരിചയക്കുറവ് ബാധിച്ചിട്ടുണ്ട്. ആദ്യമായാകാം ഇത്ര പഴകിയ, വലിയ വാഹനം ഓടിക്കുന്നത്.

• അപകടമുണ്ടായ പ്രദേശത്ത് ആവശ്യത്തിനുവെളിച്ചമില്ലായിരുന്നു.

• എതിരേവന്ന കെഎസ്ആര്‍ടിസി ബസ്സിനെ ഒരു കാര്‍ ഓവര്‍ടേക്ക് ചെയ്തിരുന്നു. ആ കാറിനു കടന്നുപോകാന്‍ സ്ഥലമില്ലെന്നു കരുതി അപകടത്തില്‍പ്പെട്ട കാര്‍ ബ്രേക്ക് ചെയ്തിട്ടുണ്ടാകണം. അപ്പോള്‍ വണ്ടി തെന്നിമാറി 70 ഡിഗ്രിയോളം ചരിഞ്ഞ് എതിരേവന്ന ബസ്സിലേക്കു ഇടിച്ചുകയറി. കണക്കുകൂട്ടല്‍ പിഴയ്ക്കാന്‍ കാരണം മഴയാകാം. നേര്‍ക്കുനേരേയുള്ള ഇടിയായിരുന്നെങ്കില്‍ കുറച്ച് ആഘാതം എന്‍ജിന്‍ റൂം താങ്ങിയേനെ. ഒരുപക്ഷേ, ഇത്രയും ദുരന്തമുണ്ടാകുമായിരുന്നില്ല.

• റോഡിന്റെ വശങ്ങളില്‍ മാര്‍ക്കിങ് ഇല്ല. അതിനാല്‍ റോഡിന്റെ വശങ്ങള്‍ തിരിച്ചറിയാനാകാതെ മധ്യഭാഗത്തുകൂടെ ഓടിച്ചിരിക്കാം. പ്രദേശത്തുള്ള കൂറ്റന്‍മരം കാഴ്ച മറയ്ക്കുന്നതും അപകടസാധ്യതയുണ്ടാക്കുന്നതുമാണ്.

• കെ.എസ്.ആര്‍.ടി.സി. ബ്രേക്ക് ചെയ്യുന്നതിന് മുന്‍പുതന്നെ അപകടം കഴിഞ്ഞു. കാര്‍ അതിവേഗത്തിലായിരുന്നില്ല.