നവാഗത സംവിധായകൻ ജിതിൻ കെ ജോസും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രം, ‘കളങ്കാവൽ’; ചിത്രത്തിൽ ’21’ നായികമാർ

Spread the love

നവാഗത സംവിധായകൻ ജിതിൻ കെ ജോസും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കളങ്കാവല്‍. വിനായകനും ഈ സിനിമയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.21 നായികമാരാണ് ചിത്രത്തിലുള്ളത് .രജിഷ വിജയൻ, ഗായത്രി അരുണ്‍ തുടങ്ങിയവർ ഉള്‍പ്പെടുന്നതാണ് ഈ 21 നായികമാരുടെ നിര.  സെക്കോ ത്രില്ലർ ഗണത്തില്‍പ്പെടുന്ന കളങ്കാവല്‍ മമ്മൂട്ടി ആരാധകർ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്.

video
play-sharp-fill

മമ്മൂട്ടിയുടെ വ്യത്യസ്തമായ വില്ലൻ കഥാപാത്രമായിരിക്കും ഇതെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വിനായകൻ ആണ് ചിത്രത്തിലെ നായകൻ. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ദുല്‍ഖർ സല്‍മാൻ ചിത്രം കുറുപ്പിന്റെ കഥാകൃത്താണ് കളങ്കാവലിന്റെ സംവിധായകൻ ജിതിൻ കെ. ജോസ്.

ഫൈസല്‍ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം.മമ്മുട്ടി സിനിമകൾ ഈ വർഷം പൊതുവെ കുറവായിരുന്നു അതുകൊണ്ടുതന്നെ കളങ്കാവൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group