കളഞ്ഞുകിട്ടിയ പണവും മൊബൈല്‍ ഫോണും പാമ്പാടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച്‌ പാമ്പാടി വിമലാംബിക സ്‌കൂളിലെ കുട്ടികള്‍ മാതൃകയായി.

Spread the love

പാമ്പാടി: പാമ്പാടി ബസ് സ്റ്റാന്‍ഡ് പരിസരസത്തുനിന്നു കളഞ്ഞുകിട്ടിയ പണവും മൊബൈല്‍ ഫോണും പാമ്പാടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച്‌ പാമ്പാടി വിമലാംബിക സ്‌കൂളിലെ കുട്ടികള്‍ മാതൃകയായി.

12-ാം ക്ലാസ് വിദ്യാര്‍ഥികളായ നിധിന്‍ നിഷാദ്, സച്ചു സന്തോഷ് എന്നിവരാണ് പണമടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചത്.

പാമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പി.ബി. ഉദയകുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷിച്ച്‌ ഉടമസ്ഥനായ പാമ്പാടി പൂതക്കുഴി സ്വദേശി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാധാകൃഷ്ണനെ കണ്ടെത്തി കുട്ടികളുടെ സാന്നിധ്യത്തില്‍ പണമടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും തിരികെ നല്കി.

സമൂഹത്തിനു മാതൃകയാകത്തക്കവിധം സത്യസന്ധതയോടെ പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളെ പോലീസ് ഉദ്യോഗസ്ഥരും സ്‌കൂള്‍ മാനേജ്‌മെന്‍റും അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.