കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടകം വീണ്ടും കോട്ടയത്ത്: ഒക്ടോബർ അവസാനം നാടകാവതരണം തുടങ്ങും: നാഗമ്പടത്ത് സ്റ്റേജ് നിർമാണം തുടങ്ങി

Spread the love

കോട്ടയം: കലാനിലയം രക്തരക്ഷസ്സ് നാടകവുമായി വീണ്ടും കോട്ടയത്ത് എത്തുന്നു.

14 വർഷങ്ങൾക്ക് ശേഷം ഏറെ പുതുമയോടും കാലാനുസൃതമായി ദൃശ്യ വിസ്മയ സാങ്കേതിക മികവോടും കൂടി രക്തരക്ഷസ്സ് – ചാപ്റ്റർ 1 കോട്ടയത്ത് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കലാനിലയം.

സ്റ്റേജിൻ്റേയും എസി ഓഡിറ്റോറിയത്തിൻ്റേയും കാൽനാട്ട് കർമ്മം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഭദ്രദീപം കൊളുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് കൗൺസിലർ സിൻസി പാറേൽ, റോയ് സി,കലാനിലയം അനന്തപദ്മനാഭൻ, നാടക ചലച്ചിത്ര നടൻ കോട്ടയം രമേശ്, എഴുത്തുകാരൻ ഡോ. പ്രവീൺ ഇളവങ്കര മറ്റ് പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഓക്ടോബർ അവസാന വാരം മുതൽ നാടകം അവതരിപ്പിച്ച് തുടങ്ങും. ദിവസേന 6 നും 9 നും രണ്ട് അവതരണങ്ങൾ.
അന്വേഷണങ്ങൾക്ക് 8714088850.