കൊച്ചിയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്ത സംഭവം : പൊലീസ് കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നതും വ്യാജ പ്രചാരണം ; യാതൊരു ദയയും അർഹിക്കാത്ത ക്രിമിനലുകളായിട്ടും  ഭക്ഷണം വാങ്ങിനൽകിയും സുരക്ഷയ്ക്കായി പൊലീസുകാരെ ഏർപ്പെടുത്തിയും കളമശേരി എസ് എച്ച് ഒ ; കുട്ടികൾ സ്റ്റേഷനിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്ത്

കൊച്ചിയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്ത സംഭവം : പൊലീസ് കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നതും വ്യാജ പ്രചാരണം ; യാതൊരു ദയയും അർഹിക്കാത്ത ക്രിമിനലുകളായിട്ടും ഭക്ഷണം വാങ്ങിനൽകിയും സുരക്ഷയ്ക്കായി പൊലീസുകാരെ ഏർപ്പെടുത്തിയും കളമശേരി എസ് എച്ച് ഒ ; കുട്ടികൾ സ്റ്റേഷനിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്ത്

സ്വന്തം ലേഖകൻ

കൊച്ചി: ലഹരി ഉപയോഗിക്കുന്ന വിവരം വീട്ടുിൽ അറിയിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പതിനേഴുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ഉയരുന്നത് കുപ്രചാരണങ്ങൾ. പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുട്ടികൾ മാധ്യമങ്ങളോട് പറയുന്നത് ഇന്നലെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളി പൊലീസ് ഉദ്യോഗസ്ഥരും രംഗത്ത് എത്തിയിരിക്കുകയാണ്, എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് കുട്ടികൾക്കെല്ലാം ഭക്ഷണം വാങ്ങി നൽകിയിരുന്നു എന്നു സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതിന് തെളിവായി കുട്ടികൾ ഭക്ഷണം കഴിക്കുന്ന ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

21 നാണ് 17 കാരനെ സുഹൃത്തുക്കൾ വളഞ്ഞിട്ട് ക്രൂരമായി തല്ലിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തുടർന്ന് 22 ന് 11 മണിയോടെയാണ് മർദ്ദനം നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്തുകൊണ്ടു വരുമ്പോൾ തന്നെ ഇവരുടെ മാതാപിതാക്കളും സ്റ്റേഷനിലേക്കെത്തിയിരുന്നു.

കുട്ടികൾക്ക് പ്രായ പൂർത്തിയാകാത്തതിനാൽ മാതാപിതാക്കൾക്കൊപ്പം ഉച്ചയ്ക്ക് ശേഷം വിട്ടയക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 18 കാരനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. അന്നേ ദിവസം വൈകുന്നേരം തന്നെ പൊലീസ് വിട്ടയച്ച കുട്ടികൾ എറണാകുളം ജനറൽ ആശുപത്രിയിൽ പൊലീസ് മർദ്ദിച്ചു എന്നാരോപിച്ച് ചികിത്സ തേടുകയായിരുന്നു. എന്നാൽ ഡോക്ടറുടെ പരിശോധനയിൽ മർദ്ദനമേറ്റതായുള്ള ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ വച്ച് സി.ടി സകാനും എക്‌സറെയും എടുത്തിരുന്ന

അതേസമയം, സംഘത്തിലെ ഒരാളെ പോലും മർദിച്ചിട്ടില്ലെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ വനിതാ പൊലീസിനെ ഉപയോഗിച്ചാണ് ഇവരോടു സംസാരിച്ചതെന്നും കളമശേരി സിഐ സന്തോഷ് പറഞ്ഞു.

ഇവരെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. നാട്ടുകാർ ഈ സമയവും പ്രതികൾക്ക് എതിരെ ആയിരുന്നതിനാൽ രാത്രി മുഴുവൻ രണ്ടു പൊലീസുകാരെ ഇവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതായും സിഐ സന്തോഷ് വവ്യക്തമാക്കി.