കളമശ്ശേരിയിൽ ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം ; സ്വര്‍ണം കാണാതായതായി പരാതി

Spread the love

കൊച്ചി : കളമശ്ശേരിയിൽ ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. ജസ്റ്റിസ് എ ബദറുദീൻ്റെ കളമശ്ശേരി പത്തടിപ്പാലത്തെ വീട്ടില്‍ തിങ്കളാഴ്ചയാണ് മോഷണം നടന്നത്.

6 ഗ്രാം തൂക്കം വരുന്ന ഒരു ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പോലീസിന് നല്‍കിയ പരാതിയിലുണ്ട്. കവർച്ച നടന്നതിൻ്റെ ലക്ഷണങ്ങള്‍ ഒന്നും വീട്ടിലില്ല. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് മോഷണം നടന്നത്. തുടർന്ന് എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി കളമശേരി പൊലീസില്‍ പരാതി നല്‍കി. സ്വർണം നഷ്ടമായ പരാതിയില്‍ കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടന്നുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group