കളമശ്ശേരി സ്ഫോടനം ; ചികിത്സയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചു.
സ്വന്തം ലേഖിക
കൊച്ചി :കളമശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയില്‍ വീട്ടില്‍ കെ വി ജോണ്‍(78)ണ് മരിച്ചത്.
നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചകിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒക്ടോബര്‍ 29ന് രാവിലെ 9.30 യോടെയാണ് കളമശേരി സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനിലാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സ്‌ഫോടനം നടന്നു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാര്‍ട്ടിന്‍ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസില്‍ കീഴടങ്ങിയിരുന്നു.
ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തൃശൂര്‍ ജില്ലയിലെ കൊടകര സ്റ്റേഷനില്‍ കീഴടങ്ങിയത്.