video
play-sharp-fill

കോളേജ് ഹോസ്റ്റലുകൾ കഞ്ചാവ് കേന്ദ്രങ്ങളാകുന്നുവോ..? കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സാഹചര്യത്തില്‍ കർശന നടപടികളുമായി പൊലീസ്; കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് കമ്മിഷണര്‍

കോളേജ് ഹോസ്റ്റലുകൾ കഞ്ചാവ് കേന്ദ്രങ്ങളാകുന്നുവോ..? കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സാഹചര്യത്തില്‍ കർശന നടപടികളുമായി പൊലീസ്; കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് കമ്മിഷണര്‍

Spread the love

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സാഹചര്യത്തില്‍ കൊച്ചിയിലെ കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് കൊച്ചി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ.

മറ്റ് കോളേജ് ഹോസ്റ്റലുകളിലേക്കും സമാനമായ രീതിയില്‍ കഞ്ചാവ് എത്തിക്കുന്നുണ്ടോയെന്നും വിതരണം ചെയ്യുന്നുണ്ടോയെന്നും വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.

ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് കര്‍ശനമായ നടപടി സ്വീകരിക്കും. ആരൊക്കെയാണ് ഇവര്‍ക്ക് ഇത്തരത്തിലുള്ള ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്നതെന്നും ആര്‍ക്കൊക്കെയാണ് ഇവര്‍ വിതരണം ചെയ്തതെന്നും പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ സമാനമായി മറ്റ് കോളേജ് കേന്ദ്രീകരിച്ചും ഇവര്‍ വിതരണം നടത്തുന്നുണ്ടോയെന്നും പോലീസ് വിശദമായ പരിശോധന നടത്തും. കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കൊച്ചി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോളേജ് ഹോസ്റ്റലില്‍നിന്ന് ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്.

രണ്ടാഴ്ച മുമ്പ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളെ കോളേജിന് സമീപത്തുനിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഇതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേളേജ് ഹോസ്റ്റലിനുള്ളില്‍ പരിശോധന നടത്തിയത്.

മെന്‍സ് ഹോസ്റ്റലിലെ പെരിയാര്‍ ബ്ലോക്കിലെ താഴത്തെ നിലയിലേയും മുകളിലത്തെ നിലയിലേയും മുറികളില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. പത്ത് ഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.

പാക്ക് ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങളും ത്രാസും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ കഞ്ചാവും ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്നും ഒൻപത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മൂന്ന് ആണ്‍കുട്ടികള്‍ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.