video
play-sharp-fill
കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവം; പ്രായപൂര്‍ത്തിയാകാത്ത പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവം; പ്രായപൂര്‍ത്തിയാകാത്ത പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍

കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ജീവനൊടുക്കിയത്.

ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. നഗ്‌നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്യിച്ചും ക്രൂരത തുടര്‍ന്നു. അവശനായ കുട്ടി ചികില്‍സ തേടിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പൊലീസ് അറിയിച്ചു. പ്രതികളിരൊരാള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബാലനിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.