കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം ; മുഖ്യ പ്രതിയെ ഒഡിഷയിലെത്തി പിടികൂടി കേരളാ പോലീസ്

Spread the love

എറണാകുളം :  കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ മുഖ്യ പ്രതിയെ പിടികൂടി.ഒഡിഷാ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്.

ഒഡിഷയിലെ ദരിങ്ക്ബാദില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.ഇയാളാണ് ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത്.സംഭവത്തില്‍ നേരത്തെ നാലു വിദ്യാർഥികളെയും മൂന്ന് ഇതര സംസ്ഥാനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ചിലാണ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിന്ന് കണ്ടെത്തിയത്. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാ‍ര്‍ഥികളുടെ കൈയില്‍ നിന്ന് പണവും പിരിച്ചിരുന്നെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പൊലീസടക്കമാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.

കേസില്‍ അറസ്റ്റിലായ നാല് വിദ്യാർഥികളെയും കോളജ് പുറത്താക്കിയിരുന്നു. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group