video
play-sharp-fill

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും യാത്രയായി ; കളമശ്ശേരി സ്ഫോടനം: ഒരാൾ കൂടി മരിച്ചു; മരണസംഖ്യ ആറായി 

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും യാത്രയായി ; കളമശ്ശേരി സ്ഫോടനം: ഒരാൾ കൂടി മരിച്ചു; മരണസംഖ്യ ആറായി 

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്റെ മകൻ പ്രവീൺ (24) ആണു മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

പ്രവീണിന്റെ അമ്മ റീന ജോസ് (സാലി) (45) സഹോദരി ലിബിന (12) എന്നിവരും സ്ഫോടനത്തിൽ മരിച്ചിരുന്നു. പിന്നാലെയാണ് പ്രവീണിന്റേയും മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 11നാണ് പ്രവീണിന്റെ അമ്മ സാലി മരിച്ചത്. സ്ഫോടന ദിവസം സഹോദരി ലിബിനയും മരിച്ചു. സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിനു ​ഗുരുതരമായി പൊള്ളലേറ്റത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സ്ഫോടനത്തിൽ മരിച്ചത്.

പ്രദീപിന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്തു.