നിർമ്മാണത്തിലിരിക്കുന്ന കൊച്ചി കാൻസർ സെന്റർ തകർന്ന് വീണു ; അഞ്ച് തൊഴിലാളികൾക്ക് പരിക്ക്

നിർമ്മാണത്തിലിരിക്കുന്ന കൊച്ചി കാൻസർ സെന്റർ തകർന്ന് വീണു ; അഞ്ച് തൊഴിലാളികൾക്ക് പരിക്ക്

 

സ്വന്തം ലേഖകൻ

കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന കൊച്ചി കാൻസർ സെന്റർ തകർന്ന് വീണ് അഞ്ച് തൊഴിലാളികൾക്ക് പരിക്ക്. കെട്ടിട്ടത്തിന്റെ ഒരു ഭാഗം തകർന്നു വീണാണ് അപകടം ഉണ്ടായത്. കെട്ടിട്ടത്തിൽ കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞു വീണത്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്. എന്നാൽ വിവരം പുറത്ത് അറിഞ്ഞിരുന്നില്ല.അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ കളമശ്ശേരി മെഡി.കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇവരെല്ലാം നിർമ്മാണ തൊഴിലാളികളാണ്.അതേ സമയം അപകടം പുറത്തറിയാതിരിക്കാൻ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാൻ കരാറുകാരൻ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. സംഭവം നടന്ന ഉടനെ ഈ പ്രദേശത്തെ ലൈറ്റ് ഓഫ് ചെയ്ത് തകർന്ന ഭാഗങ്ങൾ നീക്കം ചെയ്യാൻ അധികൃതർ ശ്രമിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. തകർന്നഭാഗങ്ങൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്നും നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന സംഭവം കളക്ടറേയും പൊലീസിനെയും അറിയിച്ചതും നാട്ടുകാരാണ്. നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ഇവിടം സന്ദർശിച്ച് നിർമാണത്തിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഈ മാസം അഞ്ചിനു സമർപ്പിച്ചിരുന്നു. 2020 ജൂലൈ 31 ന് മുൻപു നിർമാണം പൂർത്തിയാക്കണമെന്നാണു സർക്കാർ കരാറുകാരനു നിർദേശം നൽകിയിട്ടുള്ളത്. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്

Tags :