video
play-sharp-fill
കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരെ ചുമത്തിയ UAPA പിൻവലിച്ച് സര്‍ക്കാര്‍

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരെ ചുമത്തിയ UAPA പിൻവലിച്ച് സര്‍ക്കാര്‍

 

കൊച്ചി: കളമശ്ശേരി സാമ്റ കൺവെൻഷൻ സെന്റർ സഫോടനത്തിലെ പ്രതി ഡൊമിനിക്ക് മാർട്ടിനെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിച്ച് സർക്കാർ. ഡൊമിനിക്കിനെതിരെ പോലീസ് ചുമത്തിയ UAPA കുറ്റമാണ് ഇപ്പോൾ കേരള സർക്കാരും UAPA സമിതിയും പിൻവലിച്ചിരിക്കുന്നത്.

 

രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം എന്ന് വിലയിരുത്തപ്പെടുന്നു. പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതികൾക്കെതിരെ യു.എ.പി.എ കുറ്റം ചുമത്തിയതിനെതിരെ ഇടതു പക്ഷത്തിനുള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കളമശ്ശേരി സ്ഫോടന കേസിലും യുഎപിഎ ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

 

കഴിഞ്ഞ വർഷം ഒക്ടോബർ 29- നാണ് ആറു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ചടങ്ങിനിടെ ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group