കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് മലപ്പുറം സ്വദേശി യുവാവ് മരിച്ചു: അപകടം ഇന്നു പുലർച്ച .

Spread the love

കൊച്ചി: കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു.

video
play-sharp-fill

മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാലോട് കൂടിയാണ് അപകടമുണ്ടായത്.

എറണാകുളം ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്. യുവാവിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. കാക്കനാട് ഐ ടി കമ്പനി ജീവനക്കാരനാണ് മുഹമ്മദ് മുസ്തഫ. കാക്കനാട് പടമുകളിലാണ് താമസിക്കുന്നത്.
ഇവിടെ നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.