യുഎപിഎ, ഗൂഢാലോചന, കൊലപാതകം, വധശ്രമം, സ്‌ഫോടക വസ്തു നിയമം എന്നി വകുപ്പുകള്‍ ചുമത്തി ; കളമശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കളമശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, ഗൂഢാലോചന, കൊലപാതകം, വധശ്രമം, സ്‌ഫോടക വസ്തു നിയമം എന്നി വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക്ക് മാര്‍ട്ടിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്നലെ ഉച്ചയോടെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ താനാണ് സ്‌ഫോടനം നടത്തിയതെന്ന് മാര്‍ട്ടിന്‍ അവകാശപ്പെട്ടിരുന്നു.മാര്‍ട്ടിനെതിരെ തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍, സ്‌ഫോടനം നടന്ന സ്ഥലത്ത് വന്നുപോയതിന്റെ ദൃശ്യങ്ങള്‍ തുടങ്ങി വിവിധ തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നലെ രാവിലെ 9.30 ഓടേയാണ് സ്‌ഫോടനം നടന്നത്. അതിനിടെ സ്‌ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസുകാരിയാണ് ഒടുവിലായി മരിച്ചത്.കാലടി മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. ഇന്നലെ രാത്രി 12.40നാണ് മരണം സ്ഥിരീകരിച്ചത്.