video
play-sharp-fill
കാലം തെറ്റിയ കാലാവസ്ഥ ; മൂന്നാറിലെ വിനോദസഞ്ചാരികളെ വലച്ച് കനത്ത ചൂടും മൂടൽമഞ്ഞും

കാലം തെറ്റിയ കാലാവസ്ഥ ; മൂന്നാറിലെ വിനോദസഞ്ചാരികളെ വലച്ച് കനത്ത ചൂടും മൂടൽമഞ്ഞും

സ്വന്തം ലേഖിക

മൂന്നാർ : മൂന്നാറിൽ കാലം തെറ്റിയ കാലാവസ്ഥ , വിനോദസഞ്ചാരികളെ വളരെയധികം ബുദ്ധിമുട്ടുക്കുകയാണ്,കനത്ത ചൂടും മൂടൽ മഞ്ഞും. കുറച്ച് ദിവസങ്ങളായി ലോറേഞ്ച് മേഖലകളിലെ സ്ഥിതി ഇതാണ്. ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും ഏറെക്കുറെ ഇതേ സ്ഥിതി തന്നെയാണ്.

സാധാരണ നവംബറിൽ കൊടും തണുപ്പു തുടങ്ങിയിരുന്ന മൂന്നാറിൽ കഴിഞ്ഞ 2 വർഷമായി ജനുവരിയിലാണു താപനില മൈനസിൽ എത്തുന്നത്.കഴിഞ്ഞ ഒരാഴ്ച്ചയായി മൈനസിൽ താഴെയാണ് താപനില. തെക്കിന്റെ കാശ്മീർ, ഇങ്ങനെ മഞ്ഞ് പുതച്ചുണരാൻ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ അതി ശൈത്യമെത്താൻ അൽപം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയാരംഭിച്ചതോടെ സഞ്ചാരികളും ഇവിടേക്കെത്തിത്തുടങ്ങി. വിദേശ സഞ്ചാരികളും, ഉത്തരേന്ത്യൻ സഞ്ചാരികളുമാണ് ഏറ്റവും കൂടുതൽ ഇപ്പോൾ മൂന്നാറിലേക്കെത്തുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ മൂന്നാറിലും ദേവികുളത്തും മൈനസ് താപനില രേഖപ്പെടുത്തുകയും മഞ്ഞു പെയ്യുകയും ചെയ്തു. തിങ്കൾ ഒരു ഡിഗ്രിയും, ചൊവ്വ 6 ഡിഗ്രിയും ആയിരുന്നു കുറഞ്ഞ താപനില. കഴിഞ്ഞവർഷം ജനുവരി ഒന്നു മുതൽ 10 വരെ അതിശൈത്യമായിരുന്നു മൂന്നാറിൽ. ഈ കാലയളവിൽ കുറഞ്ഞ താപനില മൈനസ് 4 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.

ഹൈറേഞ്ചിന്റെ മറ്റു പല ഭാഗങ്ങളിലും ഇപ്പോൾ പകൽ ചൂട് കൂടുതലാണ്. മഞ്ഞുവീഴ്ച ശക്തമായതോടെ ഇവിടത്തെ പുൽമേടുകളുടെ പച്ചപ്പു നഷ്ടപ്പെട്ടു. പുലർച്ചെ മഞ്ഞിൽ കുളിക്കുന്ന പുൽമേടുകൾ സൂര്യപ്രകാശത്തിൽ കരിഞ്ഞുണങ്ങുന്നതാണു കാരണം.

തേയിലച്ചെടികളെയും മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുന്നു. ഒറ്റ ദിവസം കൊണ്ടു തേയിലക്കൊളുന്തു കരിഞ്ഞുണങ്ങും.

കാലാവസ്ഥയിലെ മാറ്റം ജനങ്ങളെ അസ്വസ്ഥരാക്കുകയാണ്. കാർഷിക മേഖലയെയും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു. പുലർച്ചെയുള്ള മഞ്ഞുവീഴ്ചയും പകൽസമയത്തെ ശക്തമായ ചൂടും മൂലം വിവിധ വിളകൾ നാശത്തിലേക്കു നീങ്ങുകയാണ്

കനത്ത ചൂടിനൊപ്പം പൊടിശല്യവും പല മേഖലകളിലുമുണ്ട്. ചില പ്രദേശങ്ങളിൽ ഇതിനോടകം ജലക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. പകലിനു ചൂടു കൂടിയതോടെ, പുൽമേടുകളിലും മറ്റും തീപിടിത്തത്തിന് സാധ്യതയും വർധിച്ചു.