60 കോടിക്ക് മേല്‍ ഗ്രോസ്; രണ്ടാം വാരം 300 സ്ക്രീനുകള്‍; ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റടിച്ച്‌ മമ്മൂട്ടിയുടെ കളങ്കാവല്‍

Spread the love

കൊച്ചി: മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവല്‍ വമ്പൻ വിജയം നേടി രണ്ടാം വാരത്തിലേക്ക്.

video
play-sharp-fill

ആദ്യവാരം പിന്നിടുമ്പോഴും ചിത്രം കേരളത്തിലെ 300ല്‍ പരം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഗംഭീര പ്രേക്ഷക പിന്തുണ നേടിയാണ് ചിത്രം കേരളത്തില്‍ പ്രദർശിപ്പിക്കുന്നത്.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബില്‍ എത്തിയിരുന്നു.
ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍.

കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് ആഗോള തലത്തില്‍ ബ്ലോക്ക്ബസ്റ്റർ വിജയം തുടരുന്നത്. ചിത്രം ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത് ഗ്ലോബല്‍ ഫിലിംസ് ആണ്. ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍.