
കൈം ഡെസ്ക്
കൊച്ചി: കേരളത്തെ പിടിച്ചു കുലുക്കിയ സിനിമാ താരം കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് അവർത്തിച്ച് സിബിഐയും.
മണിയുടെ മരണം കൊലപാതകമല്ലെന്ന നിര്‍ണായക റിപ്പോര്‍ട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു. മണിയുടെ മരണത്തിന് കാരണം കരള്‍ രോഗമാണെന്നാണ് സിബിഐ കണ്ടെത്തൽ. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ദ്ധ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി. തുടര്‍ച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും,വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിഐ ഈ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. കേസുമായി ബന്ധപ്പെട്ട് ഏഴു പേരെ നുണപരിശോധന നടത്തിയിരുന്നതായി സിബിഐ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണകാരണം ചൈല്‍ഡ് സി സിറോസിസ് ആണെന്നാണ് റിപ്പോര്‍ട്ടില്‍. അമിത മദ്യപാനംമൂലമാണ് കരള്‍രോഗമുണ്ടായത്. രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോള്‍ അപകടകരമായ അളവിലുള്ളതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 35 പേജുള്ള സിബിഐ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍മണി മരിച്ചത്. 2017ല്‍ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്. കരള്‍ രോഗം ബാധിച്ചതിനാല്‍ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിച്ചത് മരണത്തിലേക്ക് നയിച്ചതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
മണിയുടെ വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ രോഗം ബാധിച്ചതിനാല്‍ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അതാണ് മരണത്തിലേക്ക് നയിച്ചതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന വിഷാംശം സംബന്ധിച്ച് പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിയത്.