
സംസ്‌കൃത സര്‍വകലാശാലയില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അഭിമുഖം ചൊവ്വാഴ്ച മുതല്‍
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഏപ്രില്‍ 8, 9, 10 തീയതികളിലാണ് അഭിമുഖം നടത്തുന്നത്. കെയര്‍ ടേക്കര്‍ (മേട്രണ്‍), ഇലക്ട്രിക്കല്‍ ഹെല്‍പര്‍, കുക്ക് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. കെയര്‍ ടേക്കര്‍ (മേട്രണ്‍) തസ്തികയിലേക്ക് നാളെയും, കുക്ക്തസ്തികയിലേക്ക് ഒമ്പതിനും, ഇലക്ട്രിക്കല്‍ ഹെല്‍പര്‍ തസ്തികയിലേക്ക് 10നുമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അതത് തീയതികളില്‍ രാവിലെ 10.30ന് സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണ നിര്‍വഹണ സമുച്ചയത്തിലാണ് അഭിമുഖത്തിനായി എത്തേണ്ടത്.
1. കെയര്‍ ടേക്കര്‍ (മേട്രണ്‍)
സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലുകളിലേക്കാണ് നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 50 വയസാണ് പ്രായപരിധി. പ്രവൃത്തി പരിചയം അഭിലഷണീയം. 18,030 രൂപ പ്രതിമാസ വേതനമായി ലഭിക്കും. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനലും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡാറ്റയുമായി നാളെ (ഏപ്രില്‍ 8) രാവിലെ 10.30ന് സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണ നിര്‍വഹണ സമുച്ചയത്തില്‍ എത്തണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഇലക്ട്രിക്കല്‍ ഹെല്‍പര്‍
എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് ഇലക്ട്രിക്കല്‍ ഹെല്‍പറെ നിയമിക്കുന്നത്. ഒരു ഒഴിവാണുള്ളത്. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം, ഇലക്ട്രിക്കല്‍ ഓവര്‍സീയര്‍ കോഴ്‌സ് അല്ലെങ്കില്‍ ഐടിഐ ആണ് യോഗ്യത. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനലും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡാറ്റയുമായി ഏപ്രില്‍ 10ന് രാവിലെ 10.30ന് സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണ നിര്‍വഹണ സമുച്ചയത്തില്‍ എത്തണം.
3. കുക്ക്
സര്‍വകലാശാലയുടെ വിവിധ ഹോസ്റ്റലുകളിലേക്കാണ് കുക്കിനെ നിയമിക്കുന്നത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിദിനം 660 രൂപ ലഭിക്കും. പാചകത്തില്‍ പ്രാവീണ്യം വേണം. എഴുത്തും വായനയും അറിയണം. ഹോസ്റ്റലുകളിലോ, കാന്റീനുകളിലോ, സമാനസ്ഥാപനങ്ങളിലോ ഉള്ള പ്രവൃത്തിപരിചയം അഭിലഷണീയം. 45 വയസാണ് പ്രായപരിധി. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനലും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡാറ്റയുമായി ഏപ്രില്‍ ഒമ്പതിന് രാവിലെ 10.30ന് സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണ നിര്‍വഹണ സമുച്ചയത്തില്‍ എത്തണം.