‘എനിക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്താല്‍ കൊറോണ വരും’; ഓഫീസിലെത്തിയ വിദ്യാര്‍ത്ഥിക്ക് നേരെ തട്ടിക്കയറി കാലടിയിലെ വനിതാ കൃഷി ഓഫീസര്‍ ദീദി ബാലചന്ദ്രന്‍; അഹങ്കാരിയായ ദീദിക്കെതിരെ നാട്ടുകാരുടെ വ്യാപക പരാതി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കാലടി: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ ഓഫീസിലെത്തിയവരോട് അപമര്യാദയായി പെരുമാറി കാലടി കൃഷി ഓഫീസര്‍ ദീദി ബാലചന്ദ്രന്‍. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്താല്‍ കൊറോണ വരും എന്നാണ്, സര്‍ക്കാര്‍ ശമ്പളം വാങ്ങി ജനസേവനത്തിനിരിക്കുന്ന ഓഫീസര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മറുപടി.

‘ എനിക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്. സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കാത്തതിന് കാരണവും അത് തന്നെ. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് എന്തിനാണെന്ന് നിങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ല. നിങ്ങള്‍ എവിടെ വേണമെങ്കിലും പരാതി പറഞ്ഞോളൂ. എന്റേത് വാലിഡ് റീസണാണ്. ചെറിയ കുട്ടിയാണ് എനിക്ക്. കൊറോണ വന്നാല്‍ അതിനെ ആര് നോക്കും. എനിക്ക് പറ്റില്ല. ബുദ്ധിമുട്ടാണ്.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യിക്കാന്‍ വന്നവരോടുള്ള കൃഷി ഓഫീസറുടെ മറുപടിയാണിത്. കോവിഡിന് മുന്‍പും കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുമായി ചെന്നാല്‍ ഇവര്‍ അകാരണമായി ദേഷ്യപ്പെടുമായിരുന്നു എന്ന് സമാന അനുഭവം നേരിട്ടവര്‍ വ്യക്തമാക്കി.