സംസ്കൃത സര്‍വ്വകലാശാലയില്‍ പിഎച്ച്‌.ഡി. പ്രവേശനം: 13 ഒഴിവുകള്‍ ; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി എട്ട്

Spread the love

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയില്‍ ഒഴിവുള്ള 13 സീറ്റുകളില്‍ പിഎച്ച്‌.ഡി. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

സംസ്കൃതം സാഹിത്യം (ഒന്ന്), സംസ്കൃതം വ്യാകരണം (രണ്ട്), സംസ്കൃതം വേദാന്തം (രണ്ട്), സംസ്കൃതം ന്യായം(രണ്ട്), സംസ്കൃതം ജനറല്‍(ഒന്ന്), ഹിന്ദി(രണ്ട്), ഹിസ്റ്ററി(രണ്ട്), ഇംഗ്ലീഷ്(ഒന്ന്) വിഭാഗങ്ങളിലായി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലാണ് ഒഴിവുകളുള്ളത്.

 

മുന്‍ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുകയില്ല. അപേക്ഷ ഫീസ് 150/-. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group