
കൊച്ചി: മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെയാണ് നവാസ് വളർന്നത്. കോട്ടയം നസീർ, അബി തുടങ്ങിയ പ്രഗത്ഭരോടൊപ്പം നിരവധി വേദികളിൽ നിറസാന്നിധ്യമായിരുന്നു നവാസും. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളിൽ മലയാളികളെ ചിരിപ്പിച്ചു.
കലാഭവന് ശേഷം കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ സഹോദരൻ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകൾ ചെയ്തു. മിമിക്രി വേദിയിൽ നിന്ന് സിനിമയിലേക്കായിരുന്നു നവാസിന്റെ കലാജീവിതം. ഏകദേശം അഞ്ഞൂറിലേറെ വേദികളിൽ കലാപരിപാടി അവതരിപ്പിച്ചു.
1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെ തുടങ്ങി. പിന്നീട് ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500 തുടങ്ങിയ ചിത്രങ്ങളിലൂടെ പതിയെ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. മാട്ടുപെട്ടി മച്ചാനിലെ കഥാപാത്രം പ്രശംസിക്കപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
30 വർഷത്തിനുള്ളിൽ നാൽപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. ചലച്ചിത്രതാരം രഹ്നയാണ് ഭാര്യ. സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ഡിറ്റക്ടീവ് ഉജ്ജ്വലനിലെ പ്രകടനത്തിലൂടെ ഏറെ പ്രശംസയേറ്റുവാങ്ങിയിട്ടുണ്ട് കലാഭവൻ നവാസ്. അമ്പരപ്പിക്കുന്ന വേഷപകർച്ചയിലൂടെ സിനിമാപ്രേമികളെ നവാസ് ഞെട്ടിച്ചു.
ഡിക്ടടീവ് ഉജ്ജ്വലന്‍ എന്ന സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫറായ അഷ്റഫ് ഗുരുക്കള്‍ ചിത്രത്തിലെ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വാചാലനായത് തന്റെ സാധാരണ രീതിയില്‍ നിന്നുമാറി വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ഒരു നടനെക്കുറിച്ചായിരുന്നു.
സിനിമയിലെ ആക്ഷന്‍ രംഗത്ത് ആ നടന്റെ പ്രകടനത്തെക്കുറിച്ചും ചിത്രത്തിലെ കഥാപാത്രമായി വന്നപ്പോള്‍ ആ നടനുണ്ടായ മാറ്റത്തെക്കുറിച്ചുമാണ് അഭിമുഖത്തില്‍ അഷ്റഫ് ഗുരുക്കള്‍ വാചാലനായത്… അത് മറ്റാരെക്കുറിച്ചുമായിരുന്നി്ല്ല.. ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച കലാഭവന്‍ നവാസിനെക്കുറിച്ചാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പങ്കുവെച്ചത്.
അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.. ഡിറ്റക്ടീവ് ഉജ്ജ്വലന്‍ റിലീസ് ആയപ്പോള്‍ കുറെ ആളുകള്‍ എന്നെ വിളിച്ചു, ആ സീന്‍ നവാസിന് ഡ്യൂപ്പ് ഇട്ടതാണോ എന്ന്! കലാഭവന്‍ നവാസിനെ മലയാള സിനിമ വേണ്ടുവോളം ഉപയോഗിച്ചില്ല എന്ന് തോന്നുന്നു അദ്ദേഹത്തെ കുറിച്ച് ഞാന്‍ എഴുതാതെ തന്നെ പ്രിയ പ്രേഷകര്‍ക്ക് അറിയാം