play-sharp-fill
കേരളത്തിന്റെ മണിനാദം നിലച്ചിട്ട് നാല് വർഷങ്ങൾ ; മരണമില്ലാത്ത കലാകാരന്റെ ഓർമ്മയിൽ വിതുമ്പി മലയാളികൾ

കേരളത്തിന്റെ മണിനാദം നിലച്ചിട്ട് നാല് വർഷങ്ങൾ ; മരണമില്ലാത്ത കലാകാരന്റെ ഓർമ്മയിൽ വിതുമ്പി മലയാളികൾ

സ്വന്തം ലേഖകൻ

കോട്ടയം : കലാഭവൻ മണിയോളം മലയാളികളുടെ മനസിൽ അടുത്ത് നിൽക്കുന്ന മറ്റൊരു കലാകാരൻ ഒരുപക്ഷെ മലയാള സിനിമാ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല. ഒരുപക്ഷെ ഇനിയുണ്ടാവാനും സാധ്യതയുമില്ല. മലയാള സിനിമാ പ്രേക്ഷകരുടെ മനസിനോട് ഇത്ര കണ്ട് അടുത്ത് നിൽക്കുന്ന മറ്റൊരു പേരില്ല. സിനിമയിലെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് നാല് വർഷം. നാല് വർഷങ്ങൾക്ക് മുൻപ് ഇതേദിവസമാണ് മലയാളികളുടെ ചങ്ക് പിടിച്ചുകൊണ്ട് കലാഭവൻ മണി അന്തരിച്ചുവെന്ന ആ വാർത്ത വന്നത്.


ലോകത്ത് നിന്നും വിടപറഞ്ഞുവെങ്കിലും മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം എന്നും മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടവനാണ്. മണി വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകളും ചിരിയും ഇപ്പോഴും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു. ഒരു സ്‌കൂളിന്റെയും ഇൻസ്റ്റിറ്റിയൂട്ടിന്റെയും പിൻബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോസ്റ്റാൻഡിൽ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയിൽ പിടി മുറുക്കുമ്പോൾ തകർത്തെറിയപ്പെട്ടത് മലയാള സിനിമാരംഗത്ത് നിലനിന്നിരുന്ന അഭിനയ സമ്പ്രദായങ്ങളും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടൻപാട്ടുകളും തമാശകളും ആയി മണിയുടെ ശബ്ദം നാട്ടിടവഴികളിൽ മുഴങ്ങി കേട്ടു. ആടിയും പാടിയും സാധാരണക്കാരോട് സംവദിച്ചും അവരിലൊരാളായി പകർന്നാട്ടം നടത്തിയും നാട്യങ്ങളില്ലാത്ത പച്ച മനുഷ്യനായിട്ടായിരുന്നു കലാഭവൻ മണി ജീവിച്ചിരുന്നത്. നാല് വർഷങ്ങൾക്കിപ്പുറവും ആ മണിമുഴക്കം നിലച്ച് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. മണിയുടെ വേർപാടിൽ ജന്മ നാടായ ചാലക്കിടിയ്ക്ക് മാത്രമല്ല കേരളത്തിനാകെ ഒരു തീരാനൊമ്പരമാണ്.